ഈ അടുത്ത കാലംമുതൽ നമ്മുടെ നാട്ടിൽ വ്യാപകമായി നടുന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത് . ഇതിന്റെ ഇസ്ലാമികവശം അറിഞ്ഞോ , അറിയാതെയോ , അറിഞ്ഞില്ലെന്ന് നടിച്ചോ നമ്മുടെ സ്ത്രീകൾ ഇതൊരു ആചാരമാക്കി കൊണ്ടുനടക്കുന്നു .
സ്ത്രീകൾ ഖബർസന്ദർശനം നടത്തുന്നതിന്റെ വിധിയെ സമ്പന്ധിച്ച് പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം കറാഹത്താണ് .
മുകളിൽ കൊടുത്തിട്ടുള്ളത് മഹല്ല്യയിൽ നിന്നുള്ള ഇബാറത്താണ്.
പുരുഷന്മാർക്ക് ഖബർസിയാറത്ത് സുന്നത്താകുന്നു ."നബി (സ്വ) പറഞ്ഞു:ഞാൻ നിങ്ങൾക്ക് ജാഹിലിയാ കാലത്ത് ഖബർസിയാറത്ത് വിരോദിക്കപ്പെട്ടിരുന്നു ഇനി നിങ്ങൾ സിയാറത്ത് ചെയ്തോളു "
സ്ത്രീകൾക്ക് ഖബ്ർ സിയാറത്ത് കറാഹത്താകുന്നു.
വെറും കറാഹത്ത് മാത്രാമാണുള്ളതെന്ന് പറഞ്ഞ് തളളാൻ പറ്റില്ല ചിലപണ്ഡിതർക്ക് ഹറാമാണെന്ന് വരെ അഭിപ്രായമുണ്ട് , ബഹുമാനപ്പെട്ട ഇമാം ഇബ്നു ബാസ് ( ابن باز) (റ) ഹറാമാണെന്ന് മാത്രമല്ല അത് വൻകുറ്റത്തിൽ പെട്ടതാണെന്ന അഭിപ്രായക്കാരനാണ് , അത് അദ്ദേഹം സമർത്ഥിക്കുന്നത് ഇപ്രകാരമാണ്
ثبت عن رسول الله عليه الصلاة والسلام أنه لعن زائرات القبور من حديث ابن عباس ومن حديث أبي هريرة، ومن حديث حسان بن ثابت الأنصاري رضي الله عنهم جميعا. وأخذ العلماء من ذلك أن الزيارة للنساء محرمة. لأن اللعن لا يكون إلا على محرم، بل يدل على أنه من الكبائر. لأن العلماء ذكروا أن المعصية التي يكون فيها اللعن أو فيها وعيد تعتبر من الكبائر. فالصواب أن الزيارة من النساء للقبور محرمة لا مكروهة فقط.
ബഹുമാനപ്പെട്ട ഇബ്നു അബാസ് (റ)ന്റെയും , അബൂഹുറൈറ (റ) ന്റെയും , ഹസ്സാനു ബ്നു സാബിത്ത്ൽ അൻസാരി (റ) ന്റെയും ഹദീസിൽ നിന്ന് നബി(സ്വ)യെ തൊട്ട് സ്ഥിരപ്പെതായ ഒരു ഹദീസ് "തീർച്ചയായും ഖബർ സിയാറത്ത് ചെയ്യുന്ന സ്ത്രീകൾ ശപിക്കപ്പെട്ടിരിക്കുന്നു " ചില പണ്ഡിതർ ഈ ഹദീസ് പിടിച്ച്ട്ട് സ്ത്രീകളുടെ ഖബർ സന്ദർശനം ഹറാമാണെന്ന് പറഞ്ഞിരിക്കുന്നു , ഹറാമാണെന്ന് മാത്രമാല്ല വൻകുറ്റങ്ങളിൽ പെട്ടതാണെന്നും .
എന്നാൽ സ്ത്രീകൾക്ക് മഹാന്മാരായ ആളുകളുടെ ഖബ്റുകൾ സിയാറത്ത് ചെയ്യാവുന്നതാണ് .
അല്ലാഹു സത്യം മനസ്സിലാക്കി ജീവിതത്തിൽ പകർത്താൻ തൗഫീഖ് തരട്ടെ آمين




No comments:
Post a Comment
കഴിയുംവിധം പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു