ഇന്ന്നാം ജീവിക്കുന്ന ലോകത്ത് ഇസ്ലാമിക സംസ്കാരം പാടെ ഇല്ലാതെയാവുന്ന ഒരു അവസ്ഥയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് , എല്ലാ മേഖലകളിലും ന്യൂ ജനറേഷൻ സംസ്കാരമാണ് നാം സ്വീകരിക്കുന്നത് .
എന്നാൽ ഇസ്ലാം നമ്മുടെ എല്ലാ മേഖലകളിലും നല്ലതും ഹെൽത്തിയുമായിട്ടുള്ള സംസ്കാരമാണ് പഠിപ്പിക്കുന്നത് .
എന്ന് വെക്കണം ?
കുട്ടി ജനിച്ചതു മുതൽ ഏഴാം ദിവസമോ , അല്ലെങ്കിൽ ജനിച്ച ദിവസമോ പേരുവെക്കലാണ് സുന്നത്തായ രൂപം .
നബി ﷺ കുട്ടി ജനിച്ച് ഏഴാം ദിവസം പേര് വെക്കാനും , മുടികളയാനും , അഖീഖത്ത് അറുക്കാനും കൽപ്പിച്ചു.
നബി ﷺ പറഞ്ഞു : എനിക്ക് ഒരു രാത്രി കുഞ്ഞ് ജനിക്കുകയും അപ്പോൾതന്നെ എന്റെ പിതാവായ ഇബ്റാഹീം നബി (അ)ന്റെ പേരും വെച്ചു .
ചാപിള്ളക്കും നാമകരണം !
പ്രസവിക്കപ്പെട്ട കുട്ടി പേര് വെക്കുന്നതിന്റെ മുമ്പ് മരിച്ചാലും പേര് വെക്കൽ സുന്നത്താണെന്നാണ് ഇസ്ലാമിന്റെ വീക്ഷണം , എന്നാൽ ജീവനില്ലാത്ത നിലക്കാണ് പ്രസവിക്കപ്പെട്ടതെങ്കിൽ പേര് വെക്കേണ്ട , കുട്ടി ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ രണ്ടിനും പറ്റാവുന്ന [اَسْمَاءْ ، هِنْدْ ، خَارِجَةْ ، طَلْحَةْ ، زُرْعَةْ ]പോലത്ത പേരുകളാണ് വെക്കേണ്ടത് .
ബഹുമാനപ്പെട്ട ഇമാം ബഗ്വി (റ) പറഞ്ഞു: ചാപിള്ളക്ക് പേര് വെക്കുന്നത് സമ്പന്ധിച്ച് ഹദീസിൽ വന്നത്കൊണ്ട് ചാപിള്ളക്കും പേര് വെക്കൽ സുന്നത്താകുന്നു .
നല്ല നാമം
ന്യൂജനറേഷനിൽ ജീവിക്കുന്ന നാം ഇന്നിടുന്ന പേരുകൾകേട്ടാൽ സാധാരണക്കാർ അന്തംവിട്ട്പോവും , ഇപ്പോഴത്തെ മാതാപിതാക്കളുടെ കാര്യം കഷ്ടംതന്നെ !
വാപ്പയുടെ പേരിൽനിന്ന് ഒരക്ഷരവും ഉമ്മയുടെതിൽനിന്ന് ഒരക്ഷരവും , അതിലേക്ക് വേറെചില കേൾക്കാൻ സ്റ്റൈലുള്ളഅക്ഷരങ്ങൾ കൂട്ടിയും ഒരു പുതിയ പേര് സ്ര്ഷ്ടിക്കും , പിന്നെ അതിന് അർത്ഥം ഉണ്ടാക്കിക്കൊടുക്കേണ്ടത് അവിടുത്തെ മോല്യാരെ ജോലിയും , ചില ആളുകൾ അർത്ഥം അന്യേശിക്കാതെയും പേരിടും .
പിന്നെയെങ്ങനെ കുട്ടികളുടെ ഭാവി നന്നാവും
നമ്മൾ പേരിടുന്നതിലുമുണ്ട് കുട്ടികളുടെ ഭാവിനിർണയം .
നബിﷺ പറഞ്ഞു : ഖിയാമത്ത് നാളിൽ അല്ലാഹു നിങ്ങളുടെ പേര്കൊണ്ടും , നിങ്ങളുടെ വാപ്പമാരുടെ പേരുകൊണ്ടുമായിരിക്കും നിങ്ങളെ വിളിക്കപ്പെടുക . അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ പേരുകളെ നന്നാക്കുക .
അപ്പോൾ സ്വാലിഹീങ്ങളുടെ പേരുകളാണ് നാം സ്വീകരിക്കേണ്ടത് , ഒരു കുട്ടിയുടെ പേരും ഭാവിയും തമ്മിൽ ബന്ധമുണ്ട് . ഏറ്റവും നല്ല പേര് അല്ലാഹുവിന്റെ പേരുകളോടൊപ്പം അബ്ദ് (عبد) എന്ന് ചേർക്കുന്ന പേരുകളാണ് . ഉദാ: عبد الله، عبد الرحمن ، عبد الطيف ، عبدالغفور ، عبد الستار ٠٠٠٠٠٠ .
قَالَ رَسُولُ اللهِ صلى الله عليه وسلم :تَسَمَّوْا بِأَسْمَاءِ الأَنْبِيَاءِ وَأَحَبُّ الأَسْمَاءِ إِلَى اللهِ عَزَّ وَجَلَّ عَبْدُ اللهِ وَعَبْدُ الرَّحْمَنِ وَأَصْدَقُهَا حَارِثٌ وَهَمَّامٌ وَأَقْبَحُهَا حَرْبٌ وَمُرَّةُ .أخرجه أحمد 4/345 و\"البُخاري\" في الأدب المفرد (814) و\"أبو داود\" 2543.
നബിﷺ പറഞ്ഞു : നിങ്ങൾ നബിമാരുടെ നാമങ്ങൾ സ്വീകരിക്കുക , അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടമുള്ള പേരുകൾ عَبْدُالله، عَبْدُ الرَّحْمۤن ആകുന്നു .
വെക്കാൻ പാടില്ലാത്തവ
ചില പേരുകൾ നബി ﷺ ലക്ഷണക്കേടായി കണ്ടിട്ടുണ്ട് , നമ്മുടെ ഈ അക്ഷരങ്ങൾ മാച്ചാക്കിയിട്ടുള്ള പേരിടുന്ന തിരക്കിൽ നമുക്കത് നോക്കാൻ എവിടെ നേരം .
നബി ﷺ പറഞ്ഞു : നീ നിന്റെ കുട്ടിക്ക് എന്നോ يَسَارْ എന്നോ رَبَاحْ എന്നോ نَجَاحْ എന്നോ أَفْلَحْ പേരിടരുത് , കാരണം നീ അവൻ(ഉദാ: أفلح ) അവിടെ ഉണ്ടോ എന്ന് ചോദിച്ചാൽ അവൻ അവിടെയില്ലങ്കിൽ
പറയും أفلح ഇവിടെയില്ല . ( أفلح എന്നു പറഞ്ഞാൽ വിജയം എന്നാണ് അർത്ഥം , أفلح അവിടെയുണ്ടാ എന്ന് ചോദിച്ചാൽ അതിന്റെ അർത്ഥം വിജയം അവിടെയുണ്ടോ എന്നാണ് , ഇല്ലാ വിജയം ഇവിടെയില്ല എന്ന് പറയുന്നത് ഒരു ലക്ഷണക്കേടാണല്ലോ . ഈ പേരുകളുടെ അർത്ഥം താഴെ കൊടുക്കുന്നു .
أفلح : വിജയം
نجاح : വിജയം
يسار :എളുപ്പം
رباح : ലാഭം
ഈ പറയപ്പെട്ടതൊന്നും ഈവീട്ടിലില്ല എന്ന് പറയൽ ഒരു ശുഭകരമല്ലല്ലോ ...
ചിന്തിക്കുക .
പേരുകൾ മാറ്റാമോ ?
പലരും ഇട്ട പേരുകൾ മാറ്റാറുണ്ട് , പലരും പല അവശ്യങ്ങൾക്ക് വേണ്ടിയാണ് പേരുകൾ മാറ്റാറുള്ളത് . ചിലർ പേരുകൾ New Gen ആവാത്തതിന്റെ പേരിൽ നല്ല ബറക്കത്തുള്ള പേരുകൾ മാറ്റാറുണ്ട് എന്നാണ് കേദകരം . ഇതിന്റെ വസ്ഥുത എന്താണെന്ന് പരിശോധിക്കാം .
അബൂഹുറൈറ (റ) പറഞ്ഞു : സൈനബ (റ) യുടെ പേര് ബർറത്ത് (برة : ഗുണവതി) എന്നായിരുന്നു , സ്വന്തം പുകൈത്തുകയാണെന്ന അപവാതം ഉയർന്നപ്പോൾ നബി ﷺ അത് മാറ്റി സൈനബ എന്നാക്കി .
ഇരട്ടപ്പേര് വിളിക്കൽ
ﷺ മദീനയിൽ വരുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും രണ്ടും ,മൂന്നും പേരുകളുണ്ടായിരുന്നു . അവർ ഈ പേരുകൾ വിളിക്കുമ്പോൾ പറയും " നിർത്തൂ ഈ പേരിനാൽ ഞാൻ ദേശ്യപ്പെടുന്നു" .
എന്നാൾ ഇരട്ടപ്പേർ വിളിക്കപ്പെടുന്നയാൾ ഇഷ്ടപ്പെടുന്നുവെങ്കിൽ വിളിക്കുന്നതിന് വിരോധമില്ല .
അല്ലാഹു സത്യം മനസിലാക്കാൻ തൗഫീഖ് തരട്ടെ آمين .












No comments:
Post a Comment
കഴിയുംവിധം പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു