മരണവീട്ടിൽ ഖുർആൻപാരായണമാണോ , പത്രവായനയാണോ നല്ലത് എന്നചോദ്യം എന്നോട് ചോദിക്കുകയാണെങ്കിൽ പത്രവായനയാണ് നല്ലതെന്ന് പറയുമെന്ന് മുജാഹിദ് വിഭാഗക്കാരൻ മുജാഹിദ് ബാലുശേരി പ്രസംഗിക്കുന്നത് നമ്മിൽ പലരും ഞെട്ടലോടെ കേട്ടവരാണ് , അതിനദ്ദേഹം കാരണം പറയുന്നത് " കക്കൂസിൽ ഖുർആനാണോ പത്രവായനയാണോ നല്ലതെന്ന് ചോദിക്കപ്പെട്ടാൽ എന്ത് മറുപടിപറയും ? " എന്നചോദ്യമാണ് .
എന്താണിതിന്റെ നിജസ്ഥിതി എന്ന് common sense കൊണ്ട് മനസ്സിലാകുമെങ്കിലും പ്രാമാണികമായി നമുക്കൊന്ന് മനസ്സിലാക്കാം .
മുജാഹിദ് ബാലുശേരി മരണവീടിനെ കക്കൂസിനോട് ഉപമിച്ചെങ്കിലും , നബി (സ്വ) മലക്കുകൾ ഇറങ്ങിവരുന്ന സ്ഥലമായാണ് പരിജയപ്പെടുത്തുന്നത് .
സ്വഹീഹു മുസ്ലിമിൽ ഉള്ള ഒരു ഹദീസ് ബഹുമാനപ്പെട്ട ഇമാം നവവി(റ) തന്റെ അൽ അദ്കാറിൽ കൊണ്ടുവരുന്നു.
മഹതി ഉമ്മുസലമ (റ) യെതൊട്ട് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ
നബി(സ്വ) പറഞ്ഞു: നിങ്ങൾ രോഗികളുടെയടുക്കലോ , മരിച്ചവരുടെയടുക്കലോ ചെന്നാൽ നല്ലത് മാത്രം പറയുക . കാരണം അവിടെ വെച്ച് നിങ്ങൾ പറയുന്നതിനെല്ലാം മലക്കുകൾ ആമീൻ പറയുന്നുണ്ട് .
ഇനി നിങ്ങൾ ചിന്തിക്കുക ഖുർആനോതണോ , പത്രം വായിക്കണോ
അല്ലാഹു ഖൈറായ കാര്യങ്ങളിലേക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ آمين



No comments:
Post a Comment
കഴിയുംവിധം പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു