പരിശുദ്ധ ഇസ്ലാം ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ട് എന്നത് ശാത്ര പഠനങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരുവസ്തുതയാണ് . അതുകൊണ്ട്തന്നെ ഇസ്‌ലാം വളരെ ഹെൽത്തിയായിട്ടുള്ള ഒരുമതമാണ് , ഇസ്ലാമിലെ നാം ചെയ്യുന്ന ഓരോ കർമ്മങ്ങൾ എടുത്ത് പഠനവിധേയമാക്കിയാൽ നമുക്കത് മനസ്സിലാവും .
ഇന്ന് ശത്രലോകം ഇസ്ലാമിനെ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ് , പലരും അതിന്റെ വിസ്മയകരമായ റിസൾട്ട് കാരണം ഇസ്ലാമതം സ്വീകരിച്ചിട്ടുമുണ്ട് .
ഇസ്ലാമിന്റെ വിവിധ കർമ്മങ്ങളിലെ ആ പഠനറിസൾട്ടുകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം .
ദന്തശുദ്ധീകരണം :
നമുക്കറിയാം ദന്തശുദ്ധീകരണത്തിന് ഇസ്ലാം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുവെന്ന് .
((عَنْ أَبِي هُرَيْرَةَ رَضِي اللَّهم عَنْهم أَنَّ رَسُولَ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ قَالَ لَوْلَا أَنْ أَشُقَّ عَلَى أُمَّتِي أَوْ عَلَى النَّاسِ لَأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلَاةٍ ))
അബൂഹുറൈറ(റ) നെ തെട്ട് വ ന്ന ഒരു ഹദീസിൽ നബിﷺ പറഞ്ഞു: എന്റെ സമുദായത്തോട് ഓരോ നമസ്കാരത്തോട് കൂടെയും ദന്തശുദ്ധി വരുത്താൻ ഞാൻ നിർബന്ധമായും കല്പിക്കുമായിരുന്നു; അത് അവര്ക്ക് വിഷമം സൃഷ്ടിക്കയില്ലായിരുന്നുവെങ്കിൽ
ഇളകുന്നതോ കേടുള്ളതോ ആയ പല്ലുകളുള്ള രോഗിയേ ഓപ്പറേഷന് വിധേയമാക്കുകയാണെങ്കിൽ അയാൾക്ക് bacterial endocarditis (ബാക്ടീരിയൽ എൻഡോകാർ ഡൈറ്റിസ്) പോലെയുള്ളരോഗങ്ങൾ വരാൻ സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്താൻ കഴിയും .
ഇത് ദന്തശുദ്ധീകരണത്തിലൂടെ പരിഹരിക്കാം .
മൂക്കിൽ വെള്ളം കയറ്റി ചീറ്റലും , വായിൽ വെള്ളം ചുഴറ്റി തുപ്പലും :
നമ്മൾ അംഗശുദ്ധിവരുത്തുമ്പോൾ ചെയ്യാറുള്ള ഒരു സുന്നത്തായ കർമ്മമാണ് ഇത് .
ഇതിനാൽ നാസാദ്വാരത്തിലെ അഴുക്ക് പോയിക്കിട്ടും ,upper respiratory(ശ്വാസകോശത്തെ സംബന്ധിച്ച) , tract infection (പകർച്ചവ്യാധി) ,Rhinosporidiosis തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായകമാണ് .
ത്വഹൂറായ വെള്ളം :
നമ്മുടെ ശുദ്ധീകരണങ്ങൾക്ക് ത്വഹൂറായ (ശുദ്ധമായ) വെള്ളംതന്നെ ആവശ്യമാണ് .
അണുനാശിനികൾ (Anti Septic Solutions) കണ്ടുപിടിക്കുന്നതിന് മുമ്പ് ഓപ്പറേഷൻ തിയറ്ററുകളിലും, ക്ലിനിക്കുകളിലും ശുദ്ധജലമായിരുന്നു ശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്നത് .
വെള്ളം(ത്വഹൂറായ) മിക്ക വസ്തുക്കളെയും ലയിപ്പിക്കാൻ കഴിയുന്ന ഒരു ലായകമാണ്(universal Solvent) .
ഗൗരവമുള്ള നജസ് :
ഏറ്റവും ഗൗരവമുള്ള നജസുകളായി ഇസ്ലാം കണക്കാക്കുന്നവയാണ് നായ , പന്നി .
അതുകൊണ്ട് തന്നെയാണ് അവകൾകൊണ്ട് നജസായാൽ ഏഴു പ്രാവശ്യം കഴുകാനും നമ്മോട് കൽപ്പിച്ചത് .
നായ,പന്നി എന്നിവയിലെ ശാസ്ത്രീയ കണ്ടെത്തലുകൾ :
വിയർപ്പിലും , നാസാ ദ്രാവകത്തിലും മറ്റും , ശരീരകോശങ്ങളിലും രോഗാണുക്കൾ എത്തിച്ചേരും . രക്തത്തിൽ മാത്രം രോഗാണുക്കൾ ഉണ്ടാവില്ല കാരണം നാഡികൾ വഴിയാണ് തലച്ചോറിൽ നിന്ന് മറ്റവയവങ്ങളിലേക്ക് സംക്രമിക്കുന്നത്.
നായ മാന്തിയാലും , നക്കിയാലും പ്രതിരോധ കുത്തിവെപ്പുകൾ നടത്തുന്നതിന്റെ കാരണം Rabies Neurotropic Virus ആകുന്നു , ഇത് മൂലം ടെറ്റനസ് പോലുള്ള മാരകരോഗങ്ങൾ പരത്തുന്നു .
Balantidium coli (ബാലന്റിഡിയം കൊളൈ) എന്നവിരകൾ പന്നിയിലാണുള്ളത് . ഇതു കാരണമായി രക്താതിസാരം , വിളർച്ച എന്നിവയുണ്ടാവുന്നു.
Teania solium എന്ന വിരകളുടെ ലാർവ്വകൾ പന്നിമാംസത്തിലാണുള്ളത് അത് കഴിക്കുന്നവർക്ക് സിസ്റ്റിസർകോസിസ് എന്ന രോഗത്തിന് അടിമപ്പെടും .
കുളി:
പരിശുദ്ധ ഇസ്ലാമിൽ കുളിക്കൽ സുന്നത്തുള്ള ഘട്ടങ്ങളും , നിർബന്ധമുള്ള ഘട്ടങ്ങളുമുണ്ട് . കുളിക്കേണ്ട രീതിയും ഇസ്ലാം പഠിപ്പിക്കുന്നു .
എല്ലാ ഭാഗങ്ങളിലും ഒപ്പം വെള്ളമൊഴിക്കാതെ ഓരോ അവയവങ്ങളായി കഴുകിയുള്ള രീതിയാണ് ഇസ്ലാം പഠിപ്പിക്കുന്നത് . എന്നാൽ ആധുനിക വൈദ്യശാസ്ത്രം അതിന്റെ ഗുണങ്ങൾ തെളിയിക്കുകയാണ് ഓരോ ഭാഗങ്ങളിലല്ലാതെ പെട്ടെന്ന് ശരീരമാസകലം വെള്ളമൊഴിക്കുന്നത് അപകടത്തിന് കാരണമാകുന്നു , പ്രത്യേകിച്ച് ആസ്ത്മ , ഹൃദയ സ്തംഭനം , രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് .
കുളി നിർബന്ധമാവുന്ന കാര്യങ്ങളുണ്ടായാൽ കുളിക്കണം എന്നത് മനുഷ്യപ്രകൃതി തന്നെ ആവശ്യപ്പെടുന്നു , മാത്രമല്ല കുളിക്കാതിരുന്നാൽ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കും .
വിസർജനവും ശുദ്ധീകരണവും :
മലാശയത്തിന്റെ വളവു തിരിവു മാറി നേരെയാവുകയും, മലം പ്രയാസമില്ലാതെ പുറത്ത് വരികയും , മുക്കലിന് കൂടുതൽ സൗകര്യവും , മലാശയത്തിന്റെ ഇടത്തോട്ടുള്ള ഒരു മദ്ധ്യനിമ്നം ശരിയാവാനും ശറഇൽ പറഞ്ഞതുപോലെ ഇടത്തോട്ട് ചരിഞ്ഞിരിക്കണം .
വിസർജന സ്ഥലത്ത് കൂടുതൽ സമയം ഇരിക്കുകയും , അമിതമായി മുക്കുകയും ചെയ്താൽ പല രോഗങ്ങളും ശരീരത്തിൽ പ്രവേശിക്കുക വഴി Piles (മൂലക്കുരു), Hernia (ഹെർണിയ) എന്നീ രോഗ
ങ്ങൾക്ക് കാരണമാവുന്നു .
വിസർജന സമയത്ത് സംസാരിക്കരുതെന്ന് ഇസ്ലാംപറയുന്നു, കാരണം മസ്തിഷ്ക്കത്തിന്റെ പ്രത്യേക സെന്ററുകൾ നിയന്ത്രിക്കുന്ന റിഫ്ളക്സ് മുഖേനയുണ്ടാകുന്നതാണ് മലമൂത്ര വിസർജനം . സംസാരിച്ചാൽ ഈ സെന്ററിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും .
മൂത്ര കുഴലിൽനിന്ന് നന്നായി മൂത്രം ഒഴിവാകാതിരുന്നാൽ bactrial growth (ബാക്ടീരിയകളുടെ ക്രമാതീതമായ വളർച്ച) യും , Urinery tract infection (മൂത്രക്കുഴലിനുണ്ടാവുന്ന പഴുപ്പ്) ഉം കാരണം Urethral Stone (മൂത്രകല്ലും) , പുരുഷലിംഗത്തിന് ക്യാൻസറിനും സാദ്ധ്യതയുണ്ട് .
ഇസ്ലാമിക അറിവുകൾക്ക് ക്ലിക്ക് ചെയ്യുക👇
My Youtube channel






No comments:
Post a Comment
കഴിയുംവിധം പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു