അല്ലാഹു ആകാശത്തിലോ ? !!!


നമ്മിൽ ചിലർ പ്രാർത്ഥന നടത്തുമ്പോൾ ആകാശത്തേക്ക് കൈകളുയർത്തുകയും , അങ്ങോട്ട് മുഖം തിരിക്കുകയും ചെയ്യുന്നു , അതുപോലെ സാധാരണ എന്തെങ്കിലും ഗൗരവപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ അല്ലാഹു കാണുന്നു എന്ന ആശയം സൂചിപ്പിക്കാൻ മുകളിലൊരുത്തനുണ്ടെന്നു പറയാറുണ്ട്.

സത്യത്തിൽ അല്ലാഹു എവിടെയായിരിക്കും ?

അല്ലാഹു ഒരു സ്ഥലത്താണെന്നോ , ഏതെങ്കിലുമൊരു രൂപത്തിലാണെന്നോ പറയാൻ പാടില്ല .

മേലെ , താഴെ , വലത് , ഇടത് , കിഴക്ക് , പടിഞ്ഞാറ് തുടങ്ങിയവയൊന്നും അല്ലാഹുവുമായി ബന്ധിക്കുന്നില്ല .
വിശ്വാസികൾ എങ്ങോട്ട് തിരിഞ്ഞാലും അവന്റെ സാനിധ്യം അനുഭവിക്കാം . പരിശുദ്ധ ഖുർആനിൽ പറയുന്നു 
                وَلِلّٰهِ الۡمَشۡرِقُ وَالۡمَغۡرِبُ
 فَاَيۡنَمَا تُوَلُّوۡا فَثَمَّ وَجۡهُ اللّٰهِ​ؕ اِنَّ اللّٰهَ وَاسِعٌ عَلِيۡمٌ‏ :"കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു . നിങ്ങളെവിടേക്ക് തിരിഞ്ഞു നിന്നാലും അവിടെ അല്ലാഹു ഉണ്ടായിരിക്കും ." (2:115)

പിന്നെയെന്തിനാ നമസ്കരിക്കുമ്പോൾ ഖിബ് ലയിലേക്ക്‌തന്നെ തിരിയുകയും , പ്രാർത്ഥിക്കുമ്പോൾ ആകാശത്തിലേക്ക് കൈ ഉയർത്തുകയും ചെയ്യുന്നത് ?


ആരാധനാരൂപങ്ങളുടെ അനുഷ്ഠാനപരമായ ഏകീകരണത്തിനും മറ്റുമാണ് നിസ്കരിക്കുമ്പോൾ ഖിബ്ലക്ക് മുന്നിടണമെന്നും , ദുആചെയ്യുമ്പോൾ ആകാശത്തേക്കുയർത്തുന്നതും .
നമസ്കാരത്തിന് നിശ്ചയിക്കപ്പെട്ട ദിശ കഅബയാണ് , പ്രാർത്ഥനക്ക് നിശ്ചയിക്കപ്പെട്ട ദിശ ആകാശമാണ് .

ബഹുമാനപ്പെട്ട ഇമാം നവവി (റ) എഴുതുന്നു : നിസ്കാരം നിർവഹിക്കുന്നവൻ കഅബയിലേക്ക് മുന്നിടുന്നതുപോലെ പ്രാർത്ഥന നിർവഹിക്കുന്നവൻ ആകാശത്തേക്ക് മുന്നിടണം . അതിനർത്ഥം അല്ലാഹു ആകാശത്താണെന്നല്ല . അവൻ കഅബയുടെ ദിശയിൽ ബന്ധിതനല്ലെന്നതുപോലെ ആകാശ ബന്ധിതനുമല്ല . മറിച്ച്, കഅബ നിസ്കരിക്കുന്നവരുടെ നിർണിത ദിശയായതുപോലെ പ്രാർത്ഥിക്കുന്നവരുടെ നിർണിത ദിശയാണ് എന്നാണർത്ഥം (ശറഹു മുസ്ലിം)

നാം സാധാരണ  അല്ലാഹുവിനെ പറ്റി മുകളിലുള്ളവൻ എന്ന് ഉപയോഗിക്കുന്നത് മേലാളന്മാർ , മേലുദ്യോഗസ്ഥൻ , സഹമന്ത്രിക്കു മുകളിലെ കാബിനറ്റ് മന്ത്രി  മുതലായവ ഉപയോഗിക്കുമ്പോലെ ഔന്നത്യത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമാണ് . 


അല്ലാഹു നമുക്കെല്ലാം സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ .         آمين

No comments:

Post a Comment

കഴിയുംവിധം പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു